ചെക്ക്മേറ്റ് കോവിഡ്19 അന്തർദേശീയ ചെസ്സ് ടൂർണമെൻറ്

സംസ്ഥാനതല ചെസ്സ് സംഘടനയായ ചെസ്സ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി മെയ് 2ന് ചെക്ക്മേറ്റ് കോവിഡ് 19 അന്തർദേശീയ ഓൺലൈൻ ചെസ്സ് ടൂർണമെൻ്റ് നടത്തുന്നു.

ലോകത്തെ ഏറ്റവും വലിയ ചെസ്സ് ന്യൂസ് വെബ്സൈറ്റായ ചെസ്സ് ബേസി ൻ്റെ പ്ലേ ചെസ്സ് പോർട്ടലിൽ രാത്രി ഇന്ത്യൻ സമയം 8 മണി മുതലാണ് മത്സരം നടക്കുക.

ചെസ്സ് ഹൗസ് ബോട്ട് കേരള (ഓറിയൻറ് ചെസ്സ് മൂവ്സ് ) വക മൊത്തം 52000 രൂപ സമ്മാനത്തുക നൽകുന്ന മത്സരത്തിൽ ആർക്കും പങ്കെടുക്കാം. പ്രവേശന ഫീസില്ല. പകരം പങ്കെടുക്കുന്നവർ 250 രൂപയിൽ / 5 യൂറോയിൽ കുറയാത്ത സംഖ്യ സംഭാവനയായി നൽകണം. ഇതിലും വലിയ തുകകളും സംഭാവനയായി നൽകാവുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർക്ക് ചെസ്സ് കേരളക്ക് നേരിട്ട് സംഭാവനയും നൽകാവുന്നതാണ്.

ലോകമെമ്പാടുമുള്ള ചെസ്സ് പ്രേമികളിൽ നിന്നും ഇപ്രകാരം സമാഹരിക്കുന്ന സംഭാവനകൾ മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

കേരളത്തിൻ്റെ കോവിഡ് പ്രതിരോധങ്ങളെ ശ്ലാഘിച്ചുകൊണ്ടും
ചെക്ക്മേറ്റ് കോവിഡ് 19 അന്തർദേശീയ ചെസ്സ് മത്സരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടും ഈ മത്സരത്തെ ചെസ്സ് സമൂഹം മുഴുവൻ പിന്തുണക്കണമെന്നു ആഹ്വാനം ചെയ്തു കൊണ്ടുമുള്ള
വിശ്വനാഥൻ ആനന്ദിൻ്റെ (5 തവണ ലോക ചെസ്സ് ചാമ്പ്യൻ) വീഡിയോ സന്ദേശം ചെസ്സ് കേരളക്ക് ലഭിച്ചിട്ടുണ്ട്.

ലോകം കണ്ട ഏറ്റവും വലിയ വനിതാ ചെസ്സ് പ്രതിഭ ജൂഡിത്ത് പോൾഗാർ (ഹംഗറി ) വിശ്വനാഥൻ ആനന്ദിൻ്റെ സന്ദേശം തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ ചെസ്സ് ലോകത്തിനു പകർന്നു നൽകി.

ലോക ചെസ്സ് ഫെഡറേഷൻ വൈസ് പ്രസിഡണ്ട് ചെസ്സ് ഇതിഹാസം നൈജൽ ഷോർട്ട് (ഇംഗ്ലണ്ട് ) ഈ സംരഭത്തെ പിന്തുണച്ചു കൊണ്ട് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിലേയും വിദേശത്തേയും നിരവധി ചെസ്സ് ഗ്രാൻഡ് മാസ്റ്റർമാരും ഇൻറർനാഷണൽ മാസ്റ്റർമാരും ഈ മത്സരത്തിൽ പങ്കെടുക്കും. ഇതോടൊപ്പം മറ്റു മേഖലകളിലെ പ്രശസ്തവ്യക്തികളടക്കം പൊതു സമൂഹത്തിൻ്റെ വലിയ പങ്കാളിത്തം ഈ മത്സരത്തിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

ഏതൊരാൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ചെസ്സ് കളി അറിയാത്തവർക്ക് പങ്കെടുക്കുവാൻ സാധിക്കില്ലെങ്കിൽ സംഭാവന വഴി പിന്തുണക്കാം. പങ്കെടുക്കുവാനും പിന്തുണക്കുവാനും ഈ ലിങ്ക് ഉപയോഗിക്കുക.

http://chesskerala.chessbase.in

കഴിഞ്ഞ പ്രളയകാലത്തും ചെസ്സ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 138500 രൂപ സംഭാവന നൽകിയിരുന്നു.

കേരളത്തിൻ്റെ കോവിഡ് പ്രതിരോധം പോരാട്ടങ്ങളിൽ പങ്കാളിയാവൂ.
വരൂ, നിങ്ങളുടെ കരുനീക്കം നടത്തൂ!

Contact

Orient Chess Moves Trust
Sakthan Thampuran College
Thrissur, Kerala , Inidia 680020
CO-ORDINATOR : N R ANILK KUMAR
Call: +91 94462 30888
Email: passedpawn@gmail.com
Email: info@chesshouseboat.org

Checking...

Ouch! There was a server error.
Retry »

Sending message...

Contact Form

Spambot blocker question

5 + 10 =